കവിത കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷനമാവില്ല .
അതിനു ചോറ് തന്നെ വേണം.
ചോറ് വിളംബാന്‍ കൃഷി ഇടങ്ങളും .
മനുഷ്യന്‍ തൊടുന്നത് മനുഷ്യന്റെ നെഞ്ഞില്‍നുള്ളിലാവനം .
തോലിപ്പുരതതല്ല .
രോഗമുള്ളവന് മരുന്നുകൊടുക്കണം
പ്രലോഭാനങ്ങളല്ല.
ദുഖിക്കുന്നവന് ആശ്വാസവാക്കുകള്‍.
വ്രണങ്ങളില്‍ ഉപ്പല്ല .
പഥികന് പാഥേയം വേണം'
മനസ്സുകള്‍ക്ക് സ്വാതന്ത്ര്യവും.
കീറിപ്പറിഞ്ഞ കവിതകളില്‍
സ്വപ്‌നങ്ങള്‍ പുനര്ജ്ജനിക്കുകയില്ല.
പ്രതീക്ഷകളെ കഥകളിലേക്ക് നയിക്കണം.
സമത്വത്തിനു മുന്നേ സമാധാനം നടക്കണം.
പട്ടിനിയില്ലയ്മക്ക് മുമ്പേ അധ്വാനവും.
ആരും ആരെയും വളര്താറില്ല
സ്വയം പന പോലെ വളരുമ്പോഴും
വളരുന്നതൊക്കെ വളത്തില്‍ നിന്നാണ് .
ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളപ്പെടും
അത് കൊണ്ടൊക്കെ ചീയാതിരിക്കാന്‍ സ്വയം ശ്രമിക്കണം.
ഉയരങ്ങള്‍ക്ക് ഉയരമുണ്ടാവുന്നത്
മനസ്സിന്നു മൃദുത്വം വരുമ്പോഴാണ് .
ഹൃദയങ്ങള്‍ കടലുപോലെ പരക്കുമ്പോള്‍
ആകാശം പിന്നെയും പിന്നെയും തുറന്നു വരും .
പക്ഷികള്‍ ഭയപ്പെടാതെ പറക്കും .
പൂവുകള്‍ പേടിക്കാതെ വിരിയും.
ജീവിതങ്ങള്‍ ഒരഘോഷമവും.
പക്ഷെ എല്ലാം തുടങ്ങുന്നതെപ്പോഴും
മനുഷ്യന്റെ നന്മകളില്‍ നിന്നാണ്.
എല്ലാം നല്ലത് തന്നെയാണ് ...
ReplyDeleteമനുഷ്യന്‍ തൊടുന്നത് മനുഷ്യന്റെ നെഞ്ഞില്‍നുള്ളിലാവനം...
ഇന്നു നമ്മള്‍ക്ക് നഷ്ട്ടപെട്ടതും അതൊക്കെ തന്നെയല്ലേ,,