ഒരു വെന്മേഘതുണ്ട് പോലെ
ഇത്തിരി സന്തോഷം ഇന്നെന്റ ഉള്ളില്ലുമുന്ടു .
നീ തന്നതാനടു.
അന്യം നിന്നുപോയ എന്റെ സ്വപ്നങ്ങളില്‍
ഇനിയും ഒരു പൂവിരിയുമെന്നു ഞാനൊരിക്കലും കരുതിയിരുന്നില്ല.
വെയിലോടുങ്ങുന്നതും,മഴ കടന്നു വരുന്നതും
എത്ര പെട്ടെന്നാണ് .!
നിന്നിലേക്കുള്ള ദൂരം
എന്നില്‍ നിന്ന് മേഘങ്ങളിലെക്കുള്ള ദൂരവും,
മഴയുടെ ഹൃദയത്തില്‍ നിന്നും
സിസിരവും കടന്നു മഞ്ഞുപളികല്‍ക്കടിയിലെക്കുള്ള
പ്രയാണത്തിന്റെ ദൂരവും കൂട്ടിചെര്തതാണ്.
അത് ഞാനൊരിക്കലും വിധിയുടെ വഴികളില്‍
തരണം ചെയ്യുകയില്ല.
ഈയട്ടാതെ വഴിയിരമ്പത്ത് ഞാന്‍ വെറുതെ നില്‍ക്കും,
എന്നെയും കടന്നു വഴി നിന്നിലേക്ക് നീളുന്നതും നോക്കി.
കന്നിമാകല്‍ക്കടിയിലെ കറുത്ത കടലിനു മുകളില്‍
നേര്യ നനവിന്റെ ഈര്പ്പവുമായി ..
എന്റെ നോട്ടം നിന്നോലമെതുകയില്ല.
എന്റെ സ്വപ്‌നങ്ങള്‍ നിന്നിലെക്കൊഴുകിയെതും .
എന്റെ മോഹങ്ങള്‍ക്ക് നിന്റെ നിറമായിരിക്കും.
ദൂരങ്ങളില്‍ നിന്നൊഴുകി വരുന്ന കാറ്റു
നിന്നിലെ തീക്ഷനതയുടെ ഗന്ധവുമായി
എന്നിലൂടെ കടന്നു പോകും.
അപ്പോഴെല്ലാം നീയെനിക്കന്യനല്ലാതെ
എന്റെ മാത്രം സ്വന്തമാകും.
ഞാന്‍ ഇവിടെത്തന്നെ നില്‍ക്കും ,
പൂത്തുലഞ്ഞ വകമാരതെപ്പോലെ.
ചുവന്ന പുഷ്പങ്ങളുടെ പൂങ്കവനതെപ്പോലെ.
നീയൊരിക്കലും കാണാതെ.
നീയൊരിക്കലും കേള്‍ക്കാതെ..
No comments:
Post a Comment