Sunday, December 19, 2010

'ഈഗോസെന്റെരിക്'

ഞാന്‍ എന്നിലേക്ക്‌ തന്നെ
തിരിഞ്ഞു നടക്കും.
പുറത്തേക്കുള്ള വാതിലുകളെല്ലാം
തുറന്നു തന്നെയാണ് കിടക്കുന്നത് .
ജന്നലുകള്‍ക്കും പളികളില്ല.
കമ്പിയഴികള്‍ നഗ്നമാണ്‌.
സത്യങ്ങലെപ്പോലെ അവ നിശബ്ദമായി നില്‍ക്കുന്നുണ്ട്.
വായുവിനു കടക്കാനും,വെയിലിനു നടക്കാനും
നിറയെ വിടവുകളുംണ്ട്.
മഴയുടെയും മണ്ണിന്റെയും ഗന്ധവും പൂക്കളുടെ സൌരഭ്യവും
ഒരിക്കലും ഇങ്ങോളം ഏതാതിരുന്നിട്ടില്ല.
ഇരുട്ടിന്റെ കരച്ചിലുകളും ഞാന്‍ കേള്‍ക്കാറുണ്ട് .
തവളകള്‍ പെരുകുമ്പോള്‍ കുറുകുന്നതും.
പക്ഷികള്‍ വെടികൊണ്ട് നിലത്തു വീണു ചിറകിട്ടടിക്കുന്നതും.
എന്റെ കാതുകളില്‍ എത്താറുമുണ്ട്‌.
പക്ഷെ ഞാന്‍ ഗൌനിക്കറില്ല.
വിശക്കുന്ന കുഞ്ഞു അയല്‍വീട്ടില്‍ കരയുന്നു.
മനം നഷ്ടപ്പെട്ട പെണ്ണ് ഉത്തരത്തില്‍ തൂങ്ങുന്നു.
സ്ത്രീധനം അല്ലാത്ത ഒരു സ്ത്രീ അടുക്കളയില്‍ കരിയുന്നു.
പക്ഷെ ഞാന്‍ വേവലാതിപ്പെടാറില്ല.
ഞാന്‍ സുരക്ഷിതയാണ് .
പുറത്തെ വായുവുമായി എന്റെ ശ്വാസം കൂടി കലരാന്‍ ഇട വരാറില്ല.
മതങ്ങള്‍ തമ്മില്‍ തല വെട്ടുമ്പോഴും ,
രാഷ്ട്രീയം ചോരപ്പാടുകളില്‍ നിറങ്ങള്‍ തിരയുംബോഴും
എനിക്ക് പരിഭവമില്ല .
അപ്പോഴെല്ലാം സൂര്യനെയും ചന്ദ്രനേയും നോക്കാതെ
ഞാന്‍ എന്നിലേക്ക്‌ തന്നെയാണ് തിരിഞ്ഞു ഇരിക്കുന്നത് .
ഈ നാലു ചുവരുകള്‍ക്ക് ഇടയില്‍ സുരക്ഷിതത്വം എന്നാ
മൂട വിശ്വാസവും എനിക്ക് കൂട്ടിനുണ്ട് .
ഞാന്‍ ആധുനിക യുഗത്തിലെ ഒരു മനുഷ്യ ജീവിയാണ്.

Friday, December 17, 2010

മനുഷ്യത്തം

കവിത കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷനമാവില്ല .
അതിനു ചോറ് തന്നെ വേണം.
ചോറ് വിളംബാന്‍ കൃഷി ഇടങ്ങളും .
മനുഷ്യന്‍ തൊടുന്നത് മനുഷ്യന്റെ നെഞ്ഞില്‍നുള്ളിലാവനം .
തോലിപ്പുരതതല്ല .
രോഗമുള്ളവന് മരുന്നുകൊടുക്കണം
പ്രലോഭാനങ്ങളല്ല.
ദുഖിക്കുന്നവന് ആശ്വാസവാക്കുകള്‍.
വ്രണങ്ങളില്‍ ഉപ്പല്ല .
പഥികന് പാഥേയം വേണം'
മനസ്സുകള്‍ക്ക് സ്വാതന്ത്ര്യവും.
കീറിപ്പറിഞ്ഞ കവിതകളില്‍
സ്വപ്‌നങ്ങള്‍ പുനര്ജ്ജനിക്കുകയില്ല.
പ്രതീക്ഷകളെ കഥകളിലേക്ക് നയിക്കണം.
സമത്വത്തിനു മുന്നേ സമാധാനം നടക്കണം.
പട്ടിനിയില്ലയ്മക്ക് മുമ്പേ അധ്വാനവും.
ആരും ആരെയും വളര്താറില്ല
സ്വയം പന പോലെ വളരുമ്പോഴും
വളരുന്നതൊക്കെ വളത്തില്‍ നിന്നാണ് .
ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളപ്പെടും
അത് കൊണ്ടൊക്കെ ചീയാതിരിക്കാന്‍ സ്വയം ശ്രമിക്കണം.
ഉയരങ്ങള്‍ക്ക് ഉയരമുണ്ടാവുന്നത്
മനസ്സിന്നു മൃദുത്വം വരുമ്പോഴാണ് .
ഹൃദയങ്ങള്‍ കടലുപോലെ പരക്കുമ്പോള്‍
ആകാശം പിന്നെയും പിന്നെയും തുറന്നു വരും .
പക്ഷികള്‍ ഭയപ്പെടാതെ പറക്കും .
പൂവുകള്‍ പേടിക്കാതെ വിരിയും.
ജീവിതങ്ങള്‍ ഒരഘോഷമവും.
പക്ഷെ എല്ലാം തുടങ്ങുന്നതെപ്പോഴും
മനുഷ്യന്റെ നന്മകളില്‍ നിന്നാണ്.

Thursday, December 16, 2010

മൂകാനുരാഗം..

ഒരു വെന്മേഘതുണ്ട് പോലെ
ഇത്തിരി സന്തോഷം ഇന്നെന്റ ഉള്ളില്ലുമുന്ടു .
നീ തന്നതാനടു.
അന്യം നിന്നുപോയ എന്റെ സ്വപ്നങ്ങളില്‍
ഇനിയും ഒരു പൂവിരിയുമെന്നു ഞാനൊരിക്കലും കരുതിയിരുന്നില്ല.
വെയിലോടുങ്ങുന്നതും,മഴ കടന്നു വരുന്നതും
എത്ര പെട്ടെന്നാണ് .!
നിന്നിലേക്കുള്ള ദൂരം
എന്നില്‍ നിന്ന് മേഘങ്ങളിലെക്കുള്ള ദൂരവും,
മഴയുടെ ഹൃദയത്തില്‍ നിന്നും
സിസിരവും കടന്നു മഞ്ഞുപളികല്‍ക്കടിയിലെക്കുള്ള
പ്രയാണത്തിന്റെ ദൂരവും കൂട്ടിചെര്തതാണ്.
അത് ഞാനൊരിക്കലും വിധിയുടെ വഴികളില്‍
തരണം ചെയ്യുകയില്ല.
ഈയട്ടാതെ വഴിയിരമ്പത്ത് ഞാന്‍ വെറുതെ നില്‍ക്കും,
എന്നെയും കടന്നു വഴി നിന്നിലേക്ക്‌ നീളുന്നതും നോക്കി.
കന്നിമാകല്‍ക്കടിയിലെ കറുത്ത കടലിനു മുകളില്‍
നേര്യ നനവിന്റെ ഈര്പ്പവുമായി ..
എന്റെ നോട്ടം നിന്നോലമെതുകയില്ല.
എന്റെ സ്വപ്‌നങ്ങള്‍ നിന്നിലെക്കൊഴുകിയെതും .
എന്റെ മോഹങ്ങള്‍ക്ക് നിന്റെ നിറമായിരിക്കും.
ദൂരങ്ങളില്‍ നിന്നൊഴുകി വരുന്ന കാറ്റു
നിന്നിലെ തീക്ഷനതയുടെ ഗന്ധവുമായി
എന്നിലൂടെ കടന്നു പോകും.
അപ്പോഴെല്ലാം നീയെനിക്കന്യനല്ലാതെ
എന്റെ മാത്രം സ്വന്തമാകും.
ഞാന്‍ ഇവിടെത്തന്നെ നില്‍ക്കും ,
പൂത്തുലഞ്ഞ വകമാരതെപ്പോലെ.
ചുവന്ന പുഷ്പങ്ങളുടെ പൂങ്കവനതെപ്പോലെ.
നീയൊരിക്കലും കാണാതെ.
നീയൊരിക്കലും കേള്‍ക്കാതെ..

Thursday, December 9, 2010

ശൂന്യതയിലെ കോണിപ്പടികള്‍ ..

ശൂന്യതയിലെ കോണിപ്പടികള്‍

ഈ വഴി നിനക്ക് ഞാന്‍ പറഞ്ഞു തരാം.
ഇവിടെ നിന്നും നീ കയരിചെല്ലുക,
നിറമില്ലാത്ത ലോകത്തിന്റെ നിഗൂധതകളിലെക്കാന്..
ശൂന്യതയില്‍ കാല്‍പ്പാടുകള്‍ പതിയരില്ല .
ശബ്ദമില്ലയ്മയും.
എങ്ങലുകള്‍ തൊണ്ടയില്‍
മുട്ടി വിളിക്കാറില്ല.
ചിരികള്‍ കര്നപടങ്ങളിലും
ഇവിടെ നീ സുരക്ഷിതനാണ്.
അര്‍ത്ഥരഹിതമായ വാക്കുകളും വാചകങ്ങളും
നിന്നെ വീര്‍പ്പുമുട്ടിക്കുകയില്ല .
ഈ കൊനിപ്പടികള്‍ക്ക് പോലും
രാത്രിയുടെ നിറമാണ്‌.
വെളുത്ത പകലിനു മീതെ കരിയുന്ന സൂര്യനോ,
ഇരുണ്ട രാവിന് മുകളില്‍ വിലരുന്ന ചന്ദ്രനോ,
ഈ പടികളില്‍ നിഴല്‍ വീഴ്ത്താറില്ല.
അതില്‍ നിന്ന് തുടങ്ങി അതിലവസനിക്കുന്ന
ഒരു ഗോളമായി ഉരുണ്ടോ ,
അതില്‍ നിന്ന് പറന്നു അതില്‍ തന്നെ അടിയുന്ന
പുകയായി മരിയോ നിനക്കിതിലെ സന്ജരിക്കാം.
ഈ പടികളില്‍ ഏറെ നേരം ഇരുന്നു പോകരുത്.
ഇരുട്ട് നിന്റെ കണ്ണുകളിലൂടെ തുളച്ചു കയറി,
ഹൃദയത്തിന്റെ നേരുകയിലൂടെ സഞ്ചരിച്ചു
രക്തകൊസങ്ങളില്‍ പടര്‍ന്നു കയറും.
ഇത് വെറും നടവഴിയാണ്.
ഇതിനുമപ്പുറം നിറമില്ലാത്ത,മണമില്ലാത്ത
ഒരു ലോകമുണ്ട്
നിന്റെ മാത്രം ലോകം.
അവിടെ കാലുകളിലെ ചങ്ങലകലഴിയും,
കൈകളിലെ കെട്ടുകള്‍ ഉതിരും
കണ്ണിലെ തിരശീല മാരും.
ഇന്നത്തേക്ക് മാത്രം,
അന്ധനായി,ബധിരനായി,
നീ ഈ കോണിപ്പടികള്‍ കയറുക..
ഇതിനെയും സ്പര്ഷിച്ചരിയുക..
കണ്ണീരും ചിരിയും വഞ്ചനയും
വേദനിപ്പിക്കുന്ന ചോരത്തുള്ളികളും
തോട്ടരിഞ്ഞത് പോലെ..
കിതയ്ക്കാതെ,തളരാതെ,
അറ്റവും പൊക്കവും അറിയാത്ത
ഈ പടികള്‍ കയറുക..

നാളെ നീ സ്വതന്ത്രനാണ് ....